ഖത്തർ - ഫ്രഞ്ച് സൈനിക് സഹകരണം ശക്തമാക്കുന്നു; ഉന്നത ബഹുമതി കൈമാറി
ഷീബ വിജയൻ
സൈനിക ഏകോപനവും സഹകരണവും വർധിപ്പിക്കുന്നതിനായി ഖത്തറും ഫ്രാൻസും പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദോഹയിൽ നടന്ന ഖത്തറി - ഫ്രഞ്ച് സുപ്രീം മിലിട്ടറി കമ്മിറ്റിയുടെ 27-ാമത് സെഷനിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്. ഇതിന്റെ ഭാഗമായി ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ജാസിം ബിൻ മുഹമ്മദ് അൽ മന്നായിക്ക് ഫ്രാൻസിന്റെ ഉന്നത ബഹുമതിയായ 'ലീജിയൻ ഓഫ് ഓണർ' സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി.
dqwaqswqweqw

