ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി; ശങ്കർദാസിന്റെ കാര്യത്തിൽ ഇന്ന് നിർണ്ണായകം
ഷീബ വിജയൻ
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി, ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണം മോഷ്ടിച്ച കേസുകളിലെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. ശങ്കർദാസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് ശങ്കർദാസിന്റെ മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കും.
qwadswqwsqw

