പിഎം ശ്രീയിൽ ഒപ്പുവച്ചതിന് സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം
ഷീബ വിജയൻ
ന്യൂഡൽഹി I പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം. 2020ലെ എൻഇപി അനുസൃതമായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇത് പ്രധാന നാഴികക്കല്ലാണെന്നും കേരള സർക്കാരിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റ്. നിലവിൽ ഒപ്പിട്ടിരിക്കുന്ന എംഒയു ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
dfttdfrfdeedx
