മുന്‍ സിപിഐ നേതാവ് മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്


ഷീബ വിജയൻ

തിരുവനന്തപുരം I സിപിഐ പുറത്താക്കിയ നേതാവ് മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫില്‍ നിന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. എഐടിയുസിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന മീനാങ്കല്‍ കുമാറിനെ സിപിഐ പുറത്താക്കുകയായിരുന്നു. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു മീനാങ്കല്‍. കഴിഞ്ഞ സമ്മേളനത്തില്‍ മീനാങ്കല്‍ കുമാര്‍ വൈഎംസിഎ ഹാളില്‍ തൊഴിലാളികളുടെ സമാന്തരയോഗം വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

article-image

x cxcx

You might also like

  • Straight Forward

Most Viewed