ഖത്തറിൽ ഡ്രൈവറില്ലാ ടാക്സികൾ ഓടിത്തുടങ്ങി

ഷീബ വിജയൻ
ദോഹ I രാജ്യത്ത് ഇലക്ട്രിക് സെൽഫ് ഡ്രൈവിങ് ടാക്സി സർവിസ് ആരംഭിച്ച് ഗതാഗത മന്ത്രാലയം. ഡ്രൈവറില്ലാ ടാക്സിയായ കർവ ഇലക്ട്രിക് റോബോടാക്സിയുടെ പൈലറ്റ് സർവിസാണ് ആരംഭിച്ചത്. കഴിഞ്ഞ ജൂണിലായിരുന്നു ഡ്രൈവറില്ലാ ടാക്സികളുടെ പരീക്ഷണയോട്ടത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ, ഒരു വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ യാത്രക്കാരില്ലാതെയായിരുന്നു പരീക്ഷണ ഓട്ടങ്ങൾ സംഘടിപ്പിച്ചത്. രണ്ടാംഘട്ടത്തിൽ, ഡ്രൈവർ ഇല്ലാതെ യാത്രക്കാർ മാത്രമായി പൂർണതോതിലുള്ള പരീക്ഷണ ഓട്ടമാണ് നടത്തിയത്. ഈ പരീക്ഷണങ്ങൾ അടുത്ത വർഷത്തിന്റെ ആദ്യപാദം വരെ തുടരും. ഈ പരീക്ഷണങ്ങളിലൂടെ സാങ്കേതിക വിദ്യയുടെ പ്രവർത്തനവും കാര്യക്ഷമതയും വിലയിരുത്തിയാകും മുന്നോട്ടുള്ള പ്രവർത്തനം.
DEDFD