കുവൈത്തിൽ ഖുബൂസിന് വില കൂടില്ല

ഷീബ വിജയൻ
കുവൈത്ത് സിറ്റി I രാജ്യത്ത് ഖുബൂസ് വിലയിൽ വർധനയുണ്ടാകില്ലെന്ന് കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി. സർക്കാറിന്റെ സബ്സിഡി പിന്തുണയോടെ പാക്കറ്റ് വില 50 ഫിൽസിൽ നിലനിർത്തുമെന്ന് സി.ഇ.ഒ മുത്‌ലാഖ് അൽ സായിദ് പറഞ്ഞു. പ്രതിദിനം 4.5 മുതൽ അഞ്ചു ദശലക്ഷം വരെ ഖുബൂസ് ഉൽപാദിപ്പിക്കുന്ന കമ്പനി, വിപണിയിൽ സ്ഥിരത ഉറപ്പാക്കാനും ആവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുമുള്ള സർക്കാറിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
DFHDFRGS