ദോഹയിലെ ഇസ്രായേൽ ആക്രമണം: മാപ്പ് പറഞ്ഞ് നെതന്യാഹു


ഷീബ വിജയൻ 

ദോഹ I ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ക്ഷമാപണം നടത്തി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ ബിന്യമിൻ നെതന്യാഹു ക്ഷമാപണം നടത്തിയത്. ഗസ്സയിൽ പുതിയ വെടിനിർത്തൽ ചർച്ചകളുമായി ബന്ധപ്പെട്ട് വാഷിങ്ടണിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചത്. എന്നാൽ, ഇതു സംബന്ധിച്ച് ഖത്തർ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണമൊന്നും നൽകിയിട്ടില്ല.

ഈ മാസം ഒമ്പതിനായിരുന്നു മധ്യസ്ഥ ചർച്ചകൾക്കായി ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഖത്തർ സുരക്ഷ സേനാംഗം ഉൾപ്പെടെ ആറുപേർ മരിച്ചിരുന്നു.

article-image

adsascdcdxxz

You might also like

Most Viewed