കുവൈത്തിൽ ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് നീക്കം; ഒരാൾ അറസ്റ്റിൽ

ഷീബ വിജയൻ
കുവൈത്ത് സിറ്റി I കുവൈത്തിൽ ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട നിരോധിത ഗ്രൂപ്പിൽ പെട്ടയാൾ പിടിയിൽ. സ്ഫോടകവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും വസ്തുക്കളും ഇയാളുടെ വസതിയിൽനിന്ന് കണ്ടെത്തി. രാജ്യ സുരക്ഷയെ ദുർബലപ്പെടുത്താനും സമൂഹിക സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നവരെ കർശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരു സാഹചര്യത്തിലും തീവ്രവാദ ഗൂഢാലോചനകൾ വെച്ചുപൊറുപ്പിക്കില്ല. രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനും അടിസ്ഥാന സംവിധാനങ്ങളെ അസ്ഥിരപ്പെടുത്താനും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
SASXSASA