ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ ഖത്തറിൽ


ഷീബ വിജയൻ 

ദോഹ I ക്ലബ് ഫുട്ബാളിലെ വൻകരകളുടെ പോരാട്ടമായ ഇന്റർകോണ്ടിനെന്റൽ കപ്പിന് ഖത്തർ വേദിയാകും. ഫൈനൽ അടക്കം അവസാനഘട്ട മൂന്ന് മത്സരങ്ങളാണ് ഖത്തറിൽ നടക്കുക. ഡിസംബർ 10,13 തീയതികളിൽ അമേരിക്കൻ ഡെർബിയും ച‌ലഞ്ചർ കപ്പ് മത്സരവും നടക്കും. ഡിസംബർ 17നാണ് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി മാറ്റുരക്കുന്ന ഫൈനൽ നടക്കുക. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഖത്തറിന്റെ ആതിഥേയത്വം അറിയിച്ചത്.

തുടർച്ചയായി രണ്ടാം വർഷമാണ് ഇന്റർകോണ്ടിനെന്റൽ മത്സരങ്ങൾക്ക് ഖത്തർ വേദിയൊരുക്കുന്നത്. കഴിഞ്ഞ വർഷം റയൽ മ‍ഡ്രിഡ് ഇന്റർകോണ്ടിനെന്റൽ കപ്പ് ഉയർത്തിയതും ഖത്തറിന്റെ മണ്ണിലായിരുന്നു.

article-image

ascadsades

You might also like

Most Viewed