അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി ഖത്തറിലെ പ്രവാസി മലയാളി

ഷീബ വിജയൻ
ദോഹ I അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി ഖത്തറിലെ പ്രവാസി മലയാളി താഹാ മുഹമ്മദ് അബ്ദുല്‍ കരീം. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷനല്‍സ് കൗണ്‍സില്‍ (ഐ.ബി.പി.സി) പ്രസിഡന്റും തിരുവനന്തപുരം സ്വദേശിയുമായ താഹാ മുഹമ്മദിനെ, അര്‍ക്കന്‍സസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി (അര്‍ക്കന്‍സസ് ട്രാവലര്‍) ഗവര്‍ണര്‍ സാറാ ഹക്കബീ സാന്‍ഡേഴ്‌സ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ ഡി. റൂസ് വെല്‍റ്റ്, പ്രസിഡന്റ് റൊണാള്‍ഡ് റൈഗന്‍, നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ മുന്‍കാലങ്ങളില്‍ ഈ ബഹുമതി നേടിയവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ, കവയിത്രിയും എഴുത്തുകാരിയും സിവില്‍ റൈറ്റ്‌സ് പ്രവര്‍ത്തകയുമായിരുന്ന മായ ആഞ്ചലോ, ബോക്‌സര്‍ മുഹമ്മദ് അലി, ടെന്നീസ് ഇതിഹാസം ആര്‍തര്‍ ആഷെ, കണ്‍ട്രി മ്യൂസിക് സൂപ്പര്‍സ്റ്റാര്‍ ഗാര്‍ത്ത് ബ്രൂക്‌സ്, ഇതിഹാസ ഹാസ്യനടന്‍ ബോബ് ഹോപ്പ്, ഐ.ബി.എമ്മിന്റെ സഹസ്ഥാപകനായ തോമസ് ജെ. വാട്‌സണ്‍ എന്നിവരും ഈ പദവി അലങ്കരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിന്നാലെയാണ് ഒരു ഇന്ത്യക്കാരന്‍ ഈ പദവിയില്‍ എത്തുന്നത്. യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ 'പ്രകൃതി സംസ്ഥാനം' എന്നറിയപ്പെടുന്ന അര്‍ക്കന്‍സസിന് ആഗോളതലത്തില്‍ മികച്ച ബന്ധങ്ങള്‍ വളര്‍ത്തുകയെന്നതാണ് ഗുഡ്‌വില്‍ അംബാസിഡറുടെ പ്രധാന ദൗത്യം. അര്‍ക്കന്‍സസിന്റെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും നിലപാടുമെല്ലാം യുനൈറ്റഡ് സ്റ്റേറ്റ്‌സിനുള്ളിലും മറ്റു രാജ്യങ്ങളിലും പ്രചരിപ്പിക്കുന്നതിനും അധികാരപ്പെടുത്തിക്കൊണ്ടുള്ളതാണ് താഹാ അബ്ദുൽ കരീമിന്റെ നിയമനം.
ASADSSDA