ഒമാൻ വിദേശകാര്യ മന്ത്രിയും റഷ്യൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി


ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള  ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും സഹകരണത്തിന്റെ മേഖലകളും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും പര്യവേക്ഷണം നടത്തുകയു ചെയ്തു. സാമ്പത്തിക, ബിസിനസ്, നിക്ഷേപ സഹകരണം നിയന്ത്രിക്കുന്ന നിലവിലുള്ള സൗഹൃദ ബന്ധങ്ങൾ, കരാറുകൾ, ധാരണാപത്രങ്ങൾ പ്രയോജനപ്പെടുത്താൻ രണ്ട് മന്ത്രിമാരും സ്വകാര്യ മേഖലയിലെ കമ്പനികളോട് ആഹ്വാനം ചെയ്തു. 

രണ്ട് മന്ത്രിമാരും പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി. സംഭാഷണം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിലേക്ക് നയിക്കുന്ന എല്ലാ മാർഗങ്ങളെയും പിന്തുണക്കുന്നതിന്റെയും പ്രാധാന്യത്തെയും അവർ അടിവരയിട്ടു പറഞ്ഞു.

article-image

sefgd

You might also like

Most Viewed