അറബ് ഗെയിംസ്; മൂന്നു മെഡലുകൾ കൂടി സ്വന്തമാക്കി

അൾജീരിയയിൽ നടക്കുന്ന 15ാമത് അറബ് ഗെയിംസിൽ കുവൈത്ത് മൂന്നു മെഡലുകൾ കൂടി സ്വന്തമാക്കി. പുരുഷന്മാരുടെ വ്യക്തിഗത ഫെൻസിങ് മത്സരത്തിൽ ഹുസൈൻ അൽ ഫൗദാരി വെള്ളി മെഡൽ നേടിയപ്പോൾ പുരുഷന്മാരുടെ സിംഗിൾസ് ഫെൻസിങ് മത്സരത്തിൽ അബ്ദുൽ അസീസ് അൽ ഷാത്തി വെങ്കല മെഡൽ കരസ്ഥമാക്കി.
ഫ്ളൂറസെന്റ് ടീമുകളുടെ മത്സരത്തിൽ കുവൈത്ത് ഫെൻസിങ് ടീം വെങ്കലമെഡലും നേടി. ഇതോടെ കുവൈത്തിന്റെ മൊത്തം മെഡൽ നേട്ടം നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം ഒൻപതായി.
sdfgdsfs