ഒമാൻ ചുഴലിക്കാറ്റ് ; പ്രവാസികൾക്ക് നഷ്ടപ്പെട്ട പാസ്പോർട്ടുകൾ പുതുക്കി നൽകും

ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ശഹീന്‍ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് കേടുവന്നതും നഷ്ടപ്പെട്ടതുമായ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടുകള്‍ സൗജന്യമായി പുതുക്കിനല്‍കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ഹൗസിലാണ് അംബാസഡര്‍ ഇക്കാര്യം അറിയിച്ചത്. രണ്ടു മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. പാസ്പോര്‍ട്ടുകള്‍ ശഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് പാ തുടര്‍ന്നാണ് കേടുവന്നതെന്നും നഷ്ടപ്പെട്ടതെന്നും ബോധ്യപ്പെടുത്തണം. ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.
മലയാളികള്‍ അടക്കമുള്ള നിരവധി വിദേശികളുടെ പാസ്‌പോര്‍ട്ടുകളാണ് ഉപയോഗശൂന്യമാവുകയും നഷ്ടപ്പെടുകയും ചെയ്തത്. വടക്കന്‍ ബാത്തിനയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയവരും വിസ പുതുക്കാന്‍ സാധിക്കാത്തവരും ഉള്‍പ്പെടെ നിരവധി പേരാണു പ്രയാസം അനുഭവിക്കുന്നത്.