ഹിജാബ് വിവാദം നാളെ മുതൽ 19 വരെ ഉടുപ്പിയിലെ സ്കൂളുകൾക്ക് ചുറ്റും നിരോധനാജ്ഞ


ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തിൽ ഉടുപ്പിയിലെ സ്കൂളുകൾക്ക് ചുറ്റും 200 മീറ്റർ പരിധിയിൽ നാളെ മുതൽ ഈ മാസം 19 വരെ നിരോധാനാജ്ഞ പ്രഖ്യാപ്പിച്ചു. രാവിലെ മുതൽ ആറ് മണി മുതൽ ശനിയാഴ്ച്ച വൈകീട്ട് ആറ് മണി വരെയാണ് 144 പ്രഖ്യാപ്പിച്ചിരിക്കുന്നത്. ഇവിടെ പ്രതിക്ഷേധ പ്രകടനങ്ങൾ, മുദ്രാവാക്യം വിളികൾ, പ്രസംഗങ്ങൾ എന്നിവയാണ് നിരോധിച്ചത്.

സമാനമായ രീതിയിൽ ബംഗ്ലൂരുവിലെ സ്കൂളുകൾ, കോളേജുകൾ, പ്രി യൂണിവേഴ്സിറ്റി കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും നിരോധാനാജ്ഞ പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഇവിടെ ഈ മാസം 22 വരെയാണ് 144 പ്രഖ്യാപ്പിച്ചിരിക്കുന്നത്. ഉടുപ്പി കോളേജിൽ ആരംഭിച്ച ഹിജാബ് വിഷയം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ക്ലാസ് മുറികളിൽ ഹിജാബോ, കാവി ഷാളോ, മതത്തിന്റെ പതാകയോ വേണ്ടെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. യൂണിഫോമും, ഡ്രസ് കോഡും ഉള്ള സ്ഥാപനങ്ങൾക്കാണ് ഉത്തരവ് ബാധകമാകുന്നത്.

You might also like

Most Viewed