കൊവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു


മസ്‌കറ്റ്: കൊവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു. കോഴിക്കോട് ഓമശ്ശേരി തെച്യാട് പുവ്വത്തിരി പരേതനായ എ ഉണ്ണിമോയിയുടെ ( കെ എസ് ആര്‍ ടി സി) മകന്‍ ശരീഫ് (45)ആണ് ഒമാനിലെ കസബില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കസബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശരീഫ് ഇന്നലെ രാത്രിയാണ് മരിച്ചത്. മാതാവ്: സൈനബ, ഭാര്യ: മൈമൂന. മക്കള്‍: നാസിയ, ഇഹ്‌സാന്‍ ശരീഫ്. മരുമകന്‍: ഷഹ്നാദ് (ബാലുശ്ശേരി). സഹോദരങ്ങള്‍: അഷ്‌റഫ് , സാദിഖ് , ജിര്‍ഷാദ് റഷീദ, ജര്‍ഷിദ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed