അനുമതിയില്ലാത്ത ഉല്‍പന്നങ്ങളുടെ ഓൺലൈൻ പ്രചാരണത്തിനെതിരെ മുന്നറിയിപ്പ്


ഷീബ വിജയ൯

മസ്‌കത്ത്: കൺഫോമിറ്റി സർട്ടിഫിക്കറ്റോ ബന്ധപ്പെട്ട അധികൃതരുടെ പരിശോധനക്ക് വിധേയമാകാത്തതോ ആയ ഉല്‍പന്നങ്ങളെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമാനുസൃത പരിശോധനക്ക് വിധേയമാകാത്ത ഉൽപന്നങ്ങളുടെ പ്രചാരണം പൊതുജനാരോഗ്യത്തിനും ജീവസുരക്ഷക്കും ഭീഷണിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇലക്ട്രോണിക് വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മാർക്കറ്റിങ്ങും പ്രമോഷനും സംബന്ധിച്ച്, 2022-ലെ മന്ത്രിതല തീരുമാനത്തിലെ ഉത്തരവ് നമ്പർ 619/2022 പ്രകാരം പുറത്തിറക്കിയ വ്യവസ്ഥകളിലെ ആർട്ടിക്കിൾ (9) ലെ ഖണ്ഡിക (13) പ്രകാരമുള്ള ലംഘനമാണ് ഇത്തരം പ്രചാരണം എന്നും മന്ത്രാലയം അറിയിച്ചു. നിയമവ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും അനുമതിയില്ലാത്ത ഉൽപന്നങ്ങൾ വിപണനം ചെയ്യരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ പറഞ്ഞു.

article-image

xcvxccb

You might also like

  • Straight Forward

Most Viewed