ആകാശത്ത് ജെമിനിഡ് ഉൽക്കാവർഷം ഇന്ന് കാണാം


ഷീബ വിജയ൯

മസ്കത്ത്: ഒമാൻ ആകാശത്ത് ജെമിനിഡ് ഉൽക്കാവർഷം ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ ദർശിക്കാമെന്ന് ഒമാൻ അസ്ട്രോണോമിക്കൽ സൊസൈറ്റി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 120 ഉൽക്കകൾ വരെയാണ് വർഷിക്കുക. ചന്ദ്രോദയത്തിന് മുമ്പുള്ള സമയത്താണ് മികച്ച രീതിയിൽ ഇവ കാണാനാകുക. ഫൈത്തൺ 3200 എന്ന ഛിന്നഗ്രഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ മൂലമാണ് ഈ ഉൽക്കാവർഷം ഉണ്ടാകുന്നത്. വർഷത്തിലെ ഏറ്റവും മനോഹരമായ ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നാണിത്.

article-image

dcdcx

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed