ഒമാനില്‍ വെയര്‍ഹൗസിന് തീപിടിച്ചു


മസ്‌കറ്റ്: ഒമാനില്‍ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ വെയര്‍ഹൗസിന് തീപിടിച്ചു. സീബ് വിലായത്തിലെ തെക്കന്‍ മബേല പ്രദേശത്ത് ഒരു വെയര്‍ഹൗസിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീ നിയന്ത്രണ വിധേയമാക്കിയെന്നും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed