ദോഫാറിൽ പുതിയ വന്യജീവി ഉദ്യാനം സ്ഥാപിക്കും; സംരക്ഷണ-നഗരവികസന പദ്ധതികൾ പുരോഗമിക്കുന്നു
ഷീബ വിജയ൯
സലാല: ദോഫാറിൽ പുതിയ വന്യജീവി ഉദ്യാനം സ്ഥാപിക്കുമെന്ന് ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് അറിയിച്ചു. വികസനവും പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് പുതിയ വൈൽഡ് ലൈഫ് പാർക്ക് സ്ഥാപിക്കുന്നത്. 2025-2030 കാലയളവിനായുള്ള പുതുക്കിയ സംരക്ഷണ പദ്ധതിയുടെ ഭാഗമായി അറേബ്യൻ പുലി, അറേബ്യൻ ഓറിക്സ്, സാൻഡ് ഗസല്ലെകൾ എന്നിവയെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
നഗരവികസന മേഖലയിൽ, ഭാവിയിലെ സലാല നഗരത്തിനുള്ള വിശദമായ പദ്ധതിയുടെ തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. അറേബ്യൻ കടൽത്തീരത്ത് ഏഴ് കിലോമീറ്റർ നീളത്തിൽ പണിയുന്ന ഈ പദ്ധതി 60,000 മുതൽ 65,000 പേർ വരെ താമസിക്കാൻ കഴിയുന്ന 13,000-ൽ അധികം വീടുകൾ ഉൾക്കൊള്ളുന്നതാണ്. 428 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സലാല സിറ്റി മാസ്റ്റർ പ്ലാനിൻ്റെ 95 ശതമാനം പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. ഭക്ഷ്യസുരക്ഷാ മേഖലയിലും വികസനപദ്ധതികൾ പുരോഗമിക്കുന്നുണ്ട്.
sxzsxasas
