ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം മലയാളി ഒമാനിൽ‍ തൂങ്ങി മരിച്ചു


മസ്‌കത്ത്: പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്വയിൽ‍ തൂങ്ങിമരിച്ച നിലയിൽ‍ കണ്ടെത്തി. കോന്നി പയ്യാനമൺ സ്വദേശി പ്രശാന്ത് തന്പിയാണ് ജീവനൊടുക്കിയത്. 33 വയസായിരുന്നു. ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. ഇബ്രയിൽ‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുന്പാണ് നിസ്‌വയിലേക്ക് വന്നത്.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഫേസ്ബുക്കിൽ‍ മരിക്കാൻ പോവുകയാണെന്ന പോസ്റ്റ് ഇട്ട ശേഷം ജെസിബിയുടെ കൈ ഉയർ‍ത്തി അതിൽ‍ തൂങ്ങി മരിക്കുകയായിരുന്നു. അവിവാഹിതനാണ്. നിസ്‌വ ആശുപത്രി മോർ‍ച്ചറിയിൽ‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ‍ നടന്നു വരുകയാണ്.

You might also like

  • Straight Forward

Most Viewed