പൊതുസ്ഥലങ്ങളിലെ അനധികൃത വാഹന വിൽപന: കർശന നടപടിയുമായി മസ്കത്ത് മുൻസിപ്പാലിറ്റി
ശാരിക
മസ്കത്ത്: അനുമതിയില്ലാത്ത പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി. റോഡുകളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ടെന്ന് മുൻസിപ്പാലിറ്റി ബോധവൽക്കരണ കുറിപ്പിൽ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ ഇത്തരത്തിലുള്ള വാഹന വിൽപ്പന നഗരത്തിന്റെ ഭംഗിയെ ബാധിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇത്തരം നടപടികൾ തുടർന്നാൽ വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കുകയും, വാഹനം മാറ്റിസ്ഥാപിക്കാൻ ഉടമയ്ക്ക് നിർദേശം നൽകുകയും ചെയ്യുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ വാഹനം മാറ്റിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള തുടർ നിയമനടപടികൾ സ്വീകരിക്കും. ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനും അധികൃതരുമായി സഹകരിക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
gjgj

