ഒമാൻ തീരക്കടലിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; 23 ജീവനക്കാരെ രക്ഷപ്പെടുത്തി, രണ്ടു പേരെ കാണാനില്ല
ഷീബ വിജയൻ
മസ്കത്ത്: ഒമാൻ തീരക്കടലിൽ ആക്രമണത്തിനിരയായതിനെ തുടർന്ന് എണ്ണക്കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിച്ചു. ഹുർമുസിന് സമീപം മുസന്ദം ഗവർണറേറ്റിന് വടക്കുകിഴക്ക് 103 നോട്ടിക്കൽ മൈൽ അകലെ പനാമ പതാകയേന്തിയ 'എൽഗായ' എന്ന എണ്ണക്കപ്പലിനുനേരെയാണ് ആക്രമണം.
കപ്പൽ ഒമാനിലെ തുറമുഖത്തേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള നടപടികൾ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടത്തിവരികയാണ്. അപകടത്തിൽപ്പെട്ട കപ്പലിലെ 23 ജീവനക്കാരെ ഒമാൻ റോയൽ നേവിയുടെ കപ്പൽ വിജയകരമായി ഒഴിപ്പിച്ചു. ആരോഗ്യവകുപ്പുമായി സഹകരിച്ച് ഇവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. അതേസമയം, കപ്പലിലെ കാണാതായ രണ്ട് ജീവനക്കാർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
dfssddssdfdfsfs

