ഉൽപ്പന്നങ്ങളിൽ ഒമാന്റെ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കാൻ മുൻകൂർ അനുമതി നിർബന്ധം


ഷീബ വിജയൻ

ഒമാനിൽ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും ലോഗോകളും പതിക്കുന്നതിന് വ്യാപാരികളും നിർമാതാക്കളും മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ നിർദേശം. ഒക്ടോബർ 15-നകം മന്ത്രാലയത്തിൽ നിന്ന് ഇതിനായുള്ള ഔദ്യോഗിക ലൈസൻസ് നേടിയിരിക്കണം.

ദേശീയ പതാക, ഒമാന്റെ ഭൂപടം, സുൽത്താന്റെ ചിത്രം, ദേശീയ ചിഹ്നമായ ഖഞ്ചറും വാളുകളും എന്നിവ ഉൽപ്പന്നങ്ങളിലോ മറ്റ് ബിസിനസ് ആവശ്യങ്ങൾക്കോ ഉപയോഗിക്കണമെങ്കിൽ മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഉൽപ്പന്നത്തിന്റെ മാതൃകയും കാണിക്കേണ്ടതുണ്ട്. ഓൺലൈൻ വ്യാപാരികൾ ഉൾപ്പെടെയുള്ള എല്ലാ ഘടകങ്ങൾക്കും ഈ നിയമം ബാധകമാണ്. ദേശീയ ചിഹ്നങ്ങളുടെ മാന്യത കാത്തുസൂക്ഷിക്കാനും ദുരുപയോഗം തടയാനുമാണ് മന്ത്രാലയം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, റോയൽ എംബ്ലം, രാജകൊട്ടാരങ്ങളുടെ ചിത്രങ്ങൾ, റോയൽ മോസ്‌കുകൾ എന്നിവ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കുണ്ട്. മുൻകൂർ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കിയാൽ സാധനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

article-image

eqwadsadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed