അപൂർവ്വ കാഴ്ച്ചയ്ക്കൊരുങ്ങി ഒമാൻ തീരം; ഭീമൻ ‘ബി.വൈ.ഡി ചാങ്ഷാ’ കപ്പൽ എത്തുന്നു
ഷീബ വിജയൻ
ദുകം: ഒമാന്റെ ഓട്ടോമോട്ടീവ്, ലോജിസ്റ്റിക്സ് മേഖലകളിൽ പുതിയ ചരിത്രമെഴുതി ലോകത്തിലെ ഏറ്റവും വലിയ റോ-റോ (റോൾ ഓൺ-റോൾ ഓഫ്) കപ്പലുകളിലൊന്നായ ‘ബി.വൈ.ഡി ചാങ്ഷാ’ ദുകം തുറമുഖത്തെത്തുന്നു. പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബി.വൈ.ഡിയുടെ ഒരു കപ്പൽ ആദ്യമായാണ് ഒമാൻ തീരമണയുന്നത്. 219.9 മീറ്റർ നീളമുള്ള ഈ ഭീമൻ കപ്പലിന് ഒരേസമയം 9,200 വാഹനങ്ങൾ വരെ വഹിക്കാനുള്ള ശേഷിയുണ്ട്.
കപ്പലിലെ ആകെ വാഹനങ്ങളിൽ ആയിരത്തിലധികം വാഹനങ്ങൾ ദുകം തുറമുഖത്ത് ഇറക്കും. ഇതിൽ 200-ലധികം വാഹനങ്ങൾ ഒമാൻ വിപണിയിലേക്കും ബാക്കി ആയിരത്തിലധികം വാഹനങ്ങൾ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കുമാണ് എത്തിക്കുന്നത്. വൻകിട ഓട്ടോമോട്ടീവ് ചരക്കുനീക്കങ്ങൾ കൈകാര്യം ചെയ്യാനുള്ള ദുകം തുറമുഖത്തിന്റെ ശേഷി തെളിയിക്കുന്നതാണ് ഈ വൻ ചരക്കു കപ്പലിന്റെ വരവ്. ആഗോള വാഹന വിതരണ ശൃംഖലയെ ഒമാനുമായും മറ്റ് പ്രാദേശിക വിപണികളുമായും നേരിട്ട് ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
dsvfv

