സൗദി അറേബ്യക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് ഒമാൻ; പിന്തുണ പ്രഖ്യാപിച്ചു


ശാരിക

മസ്‌കത്ത്: സൗദി അറേബ്യക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു. ഈ വിഷയത്തിൽ സൗദിക്കൊപ്പം പൂർണമായും നിലകൊള്ളുന്നുവെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി അധികൃതർ സ്വീകരിക്കുന്ന എല്ലാവിധ നടപടികൾക്കും ഒമാൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്നും ഒമാൻ അധികൃതർ ആവശ്യപ്പെട്ടു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed