സ്വദേ­ശി­വൽ­ക്കരണം : 87 തസ്തി­കകളി­ലേ­യ്ക്കു­ള്ള തൊ­ഴിൽ വി­സ ഒമാൻ നി­ർ­ത്തലാ­ക്കി­


മസ്്ക്കറ്റ് : ഒമാനിൽ സ്വദേശിവൽക്കരണത്തിന്‍റെ ഭാഗമായി 87 തസ്തികളിലേക്ക് പ്രവാസികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നത് സർക്കാർ നിർത്തലാക്കി. വിവര സാങ്കേതിക രംഗം, സാന്പത്തിക രംഗം, മാർക്കറ്റിംഗ് ആന്റ് സെയിൽസ്, അഡ്മിനിസ്ട്രേഷൻ‍, ഇൻഷുറൻസ്,  മാധ്യമ മേഖല, ആരോഗ്യം, വിമാനത്താവളം, എഞ്ചിനീയർമാർ‍, സാങ്കേതിക വിദഗ്ദ്ധ‌ർ എന്നി മേഖലകളിലേക്കുള്ള വിസ നിരോധനമാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.

2018ൽ ഇരുപത്തിഅയ്യായിരം സ്വദേശികൾക്ക് തൊഴിൽ നൽകാനുള്ള നടപടികൾ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ നടന്നുവരികയാണ്. ഇതിനകം 13,500 സ്വദേശികൾക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിൽ‍ ലഭിച്ചതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. വിദേശ സർവ്വകലാശാലകളിൽ  നിന്നും, പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നും ധാരാളം ഒമാനി യുവാക്കൾ വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കി ഒമാനിൽ ഇപ്പോളുണ്ട്. ശരാശരി എല്ലാവർഷവും ഏകദേശം 30,000ത്തോളം യുവാക്കളാണ് പഠനം പൂർത്തിയാക്കി എത്തുന്നത്. 

1988 മുതലാണ് ഒമാനിൽ സ്വദേശിവൽക്കരണം നടപ്പിലാക്കിത്തുടങ്ങിയത്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ 100ശതമാനത്തോടടുത്ത് സ്വദേശിവൽക്കരണം എത്തിക്കഴിഞ്ഞു. മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹം വലിയ തൊഴിൽപ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed