'ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്': അൽ ഹിലാൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ കാമ്പയിന് പരിസമാപ്തി


പ്രദീപ് പുറവങ്കര

മനാമ: അൽ ഹി ലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ കാമ്പയിൻ 'ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്' വിജയകരമായി സമാപിച്ചു. ഒക്ടോബർ 14 മുതൽ 31 വരെ അൽ ഹി ലാലിന്റെ വിവിധ ശാഖകളിലായി പത്ത് പ്രത്യേക ബോധവൽക്കരണ സെഷനുകളാണ് സംഘടിപ്പിച്ചത്.

കാമ്പയിന്റെ ഭാഗമായി സൗജന്യ സ്ക്രീനിംഗും വൗച്ചറുകളും വിതരണം ചെയ്തതിനൊപ്പം അമ്പതോളം സൗജന്യ മാമോഗ്രാം പരിശോധനകളും അൽ ഹി ലാൽ നടത്തി. സൽമാനിയയിലെ അൽ ഹി ലാൽ പ്രീമിയർ ഹോസ്പിറ്റലിൽ നടന്ന സമാപന ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ വുമൺ ബോർഡ് അംഗം എച്ച്.ഇ. ഡോ. ബഹിയ അൽ ജിഷി, എം.ഡബ്ല്യു.പി.എസ് ചെയർപേഴ്‌സൺ മോന അൽ മൊയ്യിദ്, ഇറ്റാലിയൻ അംബാസഡർ എച്ച്.ഇ. ആൻഡ്രിയ കറ്റലാനോ, യൂണികോ ഗ്രൂപ്പ് സി.ഇ.ഒ ജയശങ്കർ വിശ്വനാഥൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. യൂണികോ, എസ്.ബി.ഐ ബഹ്‌റൈൻ, ന്യൂ മില്ലേനിയം സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ഐ.സി.എ.ഐ ബഹ്‌റൈൻ ചാപ്റ്റർ എന്നിവരായിരുന്നു പ്രധാന പങ്കാളികൾ.

ചടങ്ങിൽ ആർട്ടിസ്റ്റ് ആറ്റംജീത് സിംഗ് ബാവയുടെ നേതൃത്വത്തിൽ നിർമ്മിച്ച 'ദി മൂവ്‌മെന്റ്' എന്ന ചിത്രം നിശബ്ദ ലേലത്തിലൂടെ 2,500 ബഹ്‌റൈൻ ദിനാറിലധികം തുകയ്ക്ക് വിറ്റഴിച്ചു. ഈ തുക മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി കൈമാറി. വരുമാന പരിധിയില്ലാതെ എല്ലാവർക്കും പ്രതിരോധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സമാപനപരിപാടിയിൽ അൽ ഹി ലാൽ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ അറിയിച്ചു.

#4pmnews #AlHilalHealthcare #LetsPaintBahrainPink #BahrainNews

article-image

adsdsasasd

article-image

adssads

article-image

adsdsdxd

You might also like

  • Lulu Exchange
  • Straight Forward

Most Viewed