ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്തില്ല; മധ്യപ്രദേശിൽ 60 യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് കൂട്ട സസ്പെൻഷൻ


ഷീബ വിജയൻ


ന്യൂഡൽഹി: എസ്ഐആർ നടപടിക്രമങ്ങൾക്കെതിരെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കോൺഗ്രസ് നേതൃത്വത്തിൽ ഇന്ത്യ മുന്നണി ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാത്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൂട്ട നടപടി സ്വീകരിച്ചു. സംഘടനാപരമായ അച്ചടക്കമില്ലായ്മ ചൂണ്ടിക്കാട്ടി 60 പേരെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. ഒമ്പത് ജില്ലാ പ്രസിഡന്റുമാരടക്കം 60 പേർക്കെതിരെയാണ് നടപടി. കൂട്ട സസ്പെൻഷനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകിയില്ലെന്ന് സസ്പെൻഷൻ നേരിട്ട നേതാക്കൾ ആരോപിക്കുന്നു. ഒമ്പത് ജില്ലാ പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്റുമാർ, 14 ജനറൽ സെക്രട്ടറിമാർ, 32 സെക്രട്ടറിമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഡൽഹിയിൽ നടന്ന റാലിയിൽ പങ്കെടുക്കാൻ പാർട്ടി ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇവർ റാലിയിൽ പങ്കെടുക്കാതിരുന്നതിനെ സംഘടനാ അച്ചടക്ക ലംഘനമായാണ് സസ്പെൻഷൻ ഉത്തരവിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

article-image

ാ്ി്ി്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed