വാടക കരാർ കാലാവധി കഴിഞ്ഞാലും വിച്ഛേദിക്കില്ല: ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ബഹ്‌റൈൻ ഇ.ഡബ്ല്യു.എ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ വാടക കരാറുകളുടെ കാലാവധി അവസാനിച്ചു എന്ന കാരണത്താൽ മാത്രം ഇനി മുതൽ വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതി, ജല വിതരണങ്ങൾ സ്വയം വിച്ഛേദിക്കില്ലെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയവുമായി സഹകരിച്ച് വാടക കരാർ വിവരങ്ങൾ കൈമാറുന്നതിനുള്ള ഡിജിറ്റൽ സംവിധാനം വികസിപ്പിച്ചു വരികയാണെന്നും ഇ.ഡബ്ല്യു.എ അധികൃതർ അറിയിച്ചു.

വാടക കരാറിന്റെ കാലാവധി കഴിയുമ്പോൾ സ്വയം സേവനങ്ങൾ നിർത്തിവെക്കുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബിസിനസുകളെയും പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. മെഡിക്കൽ ഉപകരണങ്ങളെ ആശ്രയിക്കുന്ന രോഗികൾ, ലിഫ്റ്റുകൾ, റഫ്രിജറേഷൻ സംവിധാനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് പെട്ടെന്നുള്ള വൈദ്യുതി തടസ്സം വലിയ അപകടസാധ്യത ഉണ്ടാക്കുമെന്ന് ഇ.ഡബ്ല്യു.എ സബ്‌സ്‌ക്രൈബർ സർവീസസ് ആന്റ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ വൈസ് പ്രസിഡന്റ് മോന അൽ ഹാഷിമി വ്യക്തമാക്കി.

അതേസമയം, കെട്ടിട ഉടമകളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുമെന്നും നിയമപരമായ ഒഴിപ്പിക്കൽ ഉത്തരവുകൾ നിലവിലെ നടപടിക്രമങ്ങൾ അനുസരിച്ച് തന്നെ കൈകാര്യം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. സൗത്ത് മുനിസിപ്പൽ കൗൺസിൽ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം.


article-image

ssasfsdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed