ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം: കത്തിപ്പടർന്ന എണ്ണക്കപ്പലിൽ നിന്ന് 25 ജീവനക്കാരെ രക്ഷപ്പെടുത്തി ഒമാൻ നാവികസേന


ശാരിക

മസ്‌കത്ത്: ഒമാന്റെ മുസന്ദം തീരത്തിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് അപകടത്തിലായ 25 ജീവനക്കാരെ ഒമാൻ റോയൽ നേവി സുരക്ഷിതമായി ഒഴിപ്പിച്ചു. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററുമായി ഏകോപിപ്പിച്ചാണ് നാവികസേന അതിവേഗ രക്ഷാപ്രവർത്തനം നടത്തിയത്. പനാമ പതാക ഘടിപ്പിച്ച 'RITI' എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. ഒമാൻ തീരത്തുനിന്ന് ഏകദേശം 1.6 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം നടന്നത്.

ആക്രമണത്തെത്തുടർന്ന് കപ്പലിൽ വൻ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനെത്തിയ ഒമാൻ നാവികസേന കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും അതിസാഹസികമായി പുറത്തെത്തിക്കുകയായിരുന്നു. സുരക്ഷിത തീരത്തെത്തിച്ച ഇവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായി ഒമാൻ ഔദ്യോഗികമായി അറിയിച്ചു. രക്ഷപ്പെടുത്തിയ ജീവനക്കാർ പൂർണ്ണ സുരക്ഷിതരാണെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് മേഖലയിൽ വലിയ രീതിയിലുള്ള സൈനിക-രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച ചില പ്രമുഖ എണ്ണക്കപ്പലുകൾ തടഞ്ഞതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, മേഖലയിലെ രാജ്യാന്തര കപ്പൽപ്പാതകൾ പൂർണ്ണമായും സുരക്ഷിതമാക്കാൻ വ്യോമ-നാവിക നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്ന് യുഎസ് സൈന്യവും പ്രതികരിച്ചിട്ടുണ്ട്.

article-image

erwer

You might also like

  • Lulu Exchange
  • Straight Forward

Most Viewed