അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ; ഇൻസ്റ്റഗ്രാം ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പോലീസ്


ഷീബ വിജയൻ

തിരുവനന്തപുരം: പാങ്ങാപ്പാറ അഭിറാം കൊലപാതകത്തിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. 22കാരിയായ യുവതിക്ക് കൊലപാതക വിവരത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. ഇന്ന് തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം പ്രതികളുടെ വീട്ടിൽ പോലീസ് വിശദമായ പരിശോധന നടത്തി. കൊല്ലപ്പെട്ട അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായ ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന് സൈബർ സെൽ പരിശോധിക്കും. അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആ പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും.

അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തിയിരുന്നു. നവമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അഭിറാമിന്റെ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞു എന്ന പ്രതികളുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സ്കൂബ ടീം ഉൾപ്പെടെ എത്തി പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായിരുന്നില്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെത്താൻ മേഖലയിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ച് തിരച്ചിൽ നടത്തും. ഇരട്ടക്കൊലപാതകത്തിനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസിന്റെ നിഗമനം. രണ്ടാമത്തെയാളെ വിളിച്ചുവരുത്താത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ മർദനത്തിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു. സംഭവ ദിവസം അഭിറാം വീട്ടിൽ നിന്ന് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 16 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലവിൽ മൂന്ന് പേരാണ് അറസ്റ്റിലായത്.

article-image

cvxdcvxcxcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed