ഇറാഖ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ഭരണാധികാരികൾ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈന് നേരെ ഉണ്ടായ ഇറാനിയൻ ആക്രമണങ്ങളെ അപലപിക്കുകയും രാജ്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ഇറാഖിന്റെ നിലപാടിനെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി ബഹ്‌റൈനിൽ സന്ദർശനം നടത്തുന്ന ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ സെയ്ദിയുമായി ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാഭകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും വേറെവേറെ കൂടിക്കാഴ്ചകൾ നടത്തി.

റിഫ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇറാഖ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ബഹ്‌റൈനും ഇറാഖും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രശംസിച്ച രാജാവ്, ബഹ്‌റൈന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചുള്ള ബാഗ്ദാദിന്റെ നിലപാടിന് നന്ദി അറിയിച്ചു. ഇറാഖ് പ്രസിഡന്റ് നിസാർ മുഹമ്മദ് സയീദ് അമിദിക്കുള്ള ആശംസകൾ അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

മധ്യപൂർവേഷ്യയിലെ നിലവവിലെ സാഹചര്യങ്ങളും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.

പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ഗുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇറാഖ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വീകരിച്ചു. ഇറാഖ് നൽകുന്ന പിന്തുണയ്ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഇറാഖ് പ്രധാനമന്ത്രി കാണിക്കുന്ന താല്പര്യത്തിനും പ്രിൻസ് സൽമാൻ നന്ദി രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനുള്ള സംയുക്ത നീക്കങ്ങൾക്ക് ഇരുനേതാക്കളും പിന്തുണ പ്രഖ്യാപിച്ചു.

തനിക്ക് നൽകിയ സ്വീകരണത്തിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇറാഖ് പ്രധാനമന്ത്രി പ്രിൻസ് സൽമാന് നന്ദി അറിയിച്ചു.

article-image

cddsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed