'നിയമപോരാട്ടത്തിന് തയ്യാറായിക്കോളൂ'; വൻ വിജയത്തിന് പിന്നാലെ ട്രംപിന് കടുത്ത മുന്നറിയിപ്പുമായി ഇൽഹാൻ ഉമർ


ഷീബ വിജയൻ


മിനിയാപൊളിസ്: യു.എസ് ജനപ്രതിനിധി സഭയിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ 76 ശതമാനത്തിലധികം വോട്ടുകൾ നേടി മിനസോട്ടയിൽ നിന്ന് വീണ്ടും തകർപ്പൻ വിജയം സ്വന്തമാക്കിയ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഉമർ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വിജയത്തിന് ശേഷം അനുയായികളെ അഭിസംബോധന ചെയ്യവെ, വൈറ്റ് ഹൗസിലിരിക്കുന്ന വർഗീയവാദിക്കും ചങ്ങാത്ത സംഘത്തിനുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഡെമോക്രാറ്റുകളുടെ ഈ വൻ വിജയമെന്ന് അവർ പ്രഖ്യാപിച്ചു.

തന്റെ സ്വന്തം നാടായ സൊമാലിയയിലേക്ക് മടങ്ങിപ്പോകണമെന്നും 'മാലിന്യം' എന്നുമൊക്കെ ആക്രോശിച്ചു ട്രംപ് നടത്തിയ നിരന്തര വിദ്വേഷ പ്രചാരണങ്ങൾക്കുള്ള മധുരപ്രതികാരമാണ് ഈ ഭൂരിപക്ഷമെന്ന് അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് ഫെഡറൽ ക്രിമിനൽ അന്വേഷണങ്ങളും വീട് റെയ്ഡും നടത്തി തന്നെയും വോട്ടർമാരെയും ഭയപ്പെടുത്താൻ വൈറ്റ് ഹൗസ് ശ്രമിച്ചെങ്കിലും വോട്ടുപെട്ടിയിലൂടെ തക്കതായ മറുപടി നൽകാൻ കഴിഞ്ഞതായി ഇൽഹാൻ പറഞ്ഞു.

ഒഹായോ, മെയ്ൻ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് വിജയങ്ങൾ ട്രംപ് ഭരണകൂടത്തിനെതിരെയുള്ള ജനരോഷത്തിന്റെ പ്രതിഫലനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. കാലിഫോർണിയ പ്രതിനിധി റോബർട്ട് ഗാർഷ്യയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ട്രംപ് കുടുംബത്തോട് നല്ല വക്കീലന്മാരെ കണ്ടുവെച്ചോളാൻ ഇൽഹാൻ ഉമർ താക്കീത് നൽകി. മറ്റുള്ളവരെ വേട്ടയാടിയ സുഖവാസകാലം അവസാനിച്ചെന്നും ഇനി ചോദ്യം ചെയ്യലിന്റെയും സുതാര്യതയുടെയും കാലമാണെന്നും അവർ വ്യക്തമാക്കി. സമ്മൻ അയക്കാനും രേഖകൾ പിടിച്ചെടുക്കാനും അധികാരമുള്ള ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസിനെതിരെ ശക്തമായ അന്വേഷണങ്ങൾ തുറക്കുമെന്ന സന്ദേശമാണ് ഈ വിജയം നൽകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed