ഇഷ്ടാനുസരണം പാട്ടുകൾ എ.ഐയിലൂടെ റീമിക്സ് ചെയ്യാം; സ്പോട്ടിഫൈയുടെ പുതിയ പ്ലാനിന് മാസംതോറും 474 രൂപ വരെ അധിക സബ്സ്ക്രിപ്ഷൻ


ഷീബ വിജയൻ


സംഗീതാസ്വാദകർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള പാട്ടുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ റീമിക്സ് ചെയ്യാനും പുതിയ പതിപ്പുകളാക്കി മാറ്റാനും അവസരമൊരുക്കുന്നതിനായി പുതിയ സേവനം അവതരിപ്പിക്കാൻ സ്പോട്ടിഫൈ ഒരുങ്ങുന്നു. ഈ പുതിയ ഫീച്ചറിനായി ഉപഭോക്താക്കൾ നിലവിലെ പ്രീമിയം സബ്സ്ക്രിപ്ഷൻ തുകയ്ക്ക് പുറമെ പ്രതിമാസം 379 രൂപ മുതൽ 474 രൂപ വരെ അധികമായി നൽകേണ്ടിവരുമെന്നാണ് വിവരം. വരുന്ന 2027-ന്റെ തുടക്കത്തിൽ തന്നെ ഈ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. നിലവിലുള്ള ഗാനങ്ങൾക്ക് പുതിയ സംഗീത ശൈലികളും വ്യത്യസ്ത താളങ്ങളും നൽകി റീമിക്സ് ചെയ്യാനും, മറ്റൊരു പ്രശസ്ത ഗായകന്റെ ശബ്ദഘടനയിലുള്ള കവർ പതിപ്പുകൾ തയ്യാറാക്കാനും ഈ എ.ഐ ഫീച്ചറിലൂടെ സാധിക്കും. എന്നാൽ ഇത് പുതിയ പാട്ടുകൾ ഒന്നിൽ നിന്ന് തുടക്കം മുതൽ നിർമ്മിക്കുന്ന സംവിധാനമല്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച്, ഇതിനായി മുൻകൂട്ടി അനുമതി നൽകുന്ന യഥാർത്ഥ കലാകാരന്മാരുടെ നിലവിലുള്ള പാട്ടുകളെ മാത്രം അടിസ്ഥാനമാക്കിയായിരിക്കും ഇത്തരം റീമിക്സുകളും കവർ പതിപ്പുകളും എ.ഐ വഴി തയ്യാറാക്കുക. ഇതിന്റെ ഭാഗമായി സ്പോട്ടിഫൈ ലോകത്തെ പ്രമുഖ മ്യൂസിക് ബ്രാൻഡുകളുമായി സുപ്രധാന ലൈസൻസിങ് കരാറുകളിൽ ഒപ്പുവെച്ചുവരികയാണ്.

ഇതിനകം തന്നെ യൂനിവേഴ്സൽ മ്യൂസിക് ഗ്രൂപ്പുമായി കമ്പനി കരാറിലെത്തിക്കഴിഞ്ഞു. കൂടാതെ മെർലിൻ, ബിലീവ് തുടങ്ങിയ പ്രമുഖ സംഗീത കമ്പനികളുമായും ഇതിനോടകം തന്നെ ധാരണയായിട്ടുണ്ട്. സോണി മ്യൂസിക്, വാർണർ മ്യൂസിക് തുടങ്ങിയ വമ്പന്മാരുമായുള്ള ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

article-image

grdfdffds

You might also like

  • Lulu Exchange
  • Straight Forward

Most Viewed