ചൂടൊഴിഞ്ഞ് ബഹ്‌റൈൻ : ക്യാമ്പിംഗ് സീസൺ തീയതി പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: വേനൽച്ചൂടിന് ആശ്വാസമായി തണുപ്പുകാലം എത്തിത്തുടങ്ങിയതോടെ ബഹ്‌റൈൻ വീണ്ടും ഔട്ട്‌ഡോർ ആഘോഷങ്ങളിലേക്ക് നീങ്ങുന്നു. ഇതോടൊപ്പം ഈ വർഷത്തെ ഔദ്യോഗിക ക്യാമ്പിംഗ് സീസൺ തീയതികളും പ്രഖ്യാപിച്ചിരിക്കുകയാണ്.

തെക്കൻ ഗവർണറേറ്റിന്റെ അറിയിപ്പ് പ്രകാരം നവംബർ 25 മുതൽ 2027 മാർച്ച് 25 വരെയായിരിക്കും ക്യാമ്പിംഗ് സീസൺ. തെക്കൻ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപന യോഗത്തിലാണ് തീരുമാനമായത്. ഗവർണറേറ്റിന്റെ പ്രത്യേക ആപ്പ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ക്യാമ്പ് ചെയ്യുന്നവർ സുരക്ഷാ-പരിസ്ഥിതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.

സ്വന്തമായി തമ്പുകൾ സജ്ജീകരിക്കാൻ ആഗ്രഹിക്കാത്തവർക്കായി ഒരുക്കുന്ന റെഡിമേഡ് ഔട്ട്‌ഡോർ സീറ്റിംഗ് സംവിധാനങ്ങൾക്ക് വൻ ഡിമാൻഡാണ്. ഏപ്രിൽ വരെ ലഭ്യമാകുന്ന ഇവയ്ക്ക് സാധാരണ ദിവസങ്ങളിൽ 30 ദിനാറും വാരാന്ത്യങ്ങളിൽ 40 ദിനാറുമാണ് നിരക്ക്. ഡിമാൻഡ് അനുസരിച്ച് ഇത് വർദ്ധിക്കാറുമുണ്ട്. ശീതകാലം മുന്നിൽ കണ്ട് വിപണികളും സജീവമായിട്ടുണ്ട്. കട്ടി കൂടിയ തുണിത്തരങ്ങളിലും കടും നിറങ്ങളിലുമുള്ള വിന്റർ തോബുകൾ കടകളിൽ ലഭ്യമായിത്തുടങ്ങി. റെസ്റ്റോറന്റുകൾ ഔട്ട്‌ഡോർ സീറ്റിംഗുകൾ തുറന്നതിനൊപ്പം ബാർബിക്യു കിറ്റുകളും വിപണിയിലെത്തിച്ചിട്ടുണ്ട്. കർബാബാദ് ബീച്ച്, കുതിരസവാരി കേന്ദ്രങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലേക്ക് കുടുംബങ്ങളുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്. തണുപ്പ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ജനുവരിയിൽ ശരാശരി 15°C മുതൽ 20°C വരെയാണ് താപനില പ്രതീക്ഷിക്കുന്നത്.

article-image

cdvdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed