ഒമാനിൽ രോഗികൾക്ക് വലിയ ആശ്വാസം: 290 മരുന്നുകളുടെ വില കുറച്ച് ആരോഗ്യ മന്ത്രാലയം; പരമാവധി 88 ശതമാനം വരെ ഇളവ്


ശാരിക

മസ്കത്ത്: രോഗികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും കുറഞ്ഞ ചെലവിൽ അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഒമാൻ ആരോഗ്യ മന്ത്രാലയം 290 ഔഷധ ഉൽപന്നങ്ങളുടെ വില വെട്ടിക്കുറച്ചു. ശരാശരി 22.4 ശതമാനത്തിന്റെ കുറവാണ് മരുന്നുകൾക്ക് വരുത്തിയിട്ടുള്ളത്. മരുന്നുകളുടെ വില സംബന്ധിച്ച് മന്ത്രാലയം ക്രമമായി നടത്തുന്ന സമഗ്രമായ അവലോകനത്തിന് ശേഷമാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കിയത്.

ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരങ്ങൾ അനുസരിച്ച്, പുതിയ വിലക്കുറവിൽ ഉൾപ്പെടുത്തിയിരിക്കുന്ന 290 ഉൽപന്നങ്ങൾക്കും വ്യത്യസ്ത നിരക്കുകളിലാണ് ഡിസ്കൗണ്ട് അനുവദിച്ച് നൽകിയിട്ടുള്ളത്. ചില പ്രധാന മരുന്നുകൾക്ക് പരമാവധി 88 ശതമാനം വരെ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ചികിത്സകളും മരുന്നുകളും കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ലഭ്യമാക്കാൻ ഈ നടപടി വലിയ രീതിയിൽ സഹായിക്കും.

മരുന്നുകളുടെ മാർക്കറ്റ് വില സൂക്ഷ്മമായി നിരീക്ഷിക്കുക, കൃത്യമായ ഇടവേളകളിൽ വില അവലോകനം ചെയ്യുക, ഒപ്പം ജനങ്ങൾക്ക് ന്യായമായ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഡ്രഗ് സേഫ്റ്റി സെന്റർ നടത്തുന്ന തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed