മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടയിൽ ഡ്രൈവർ മരിച്ചു: സൂപ്പർവൈസർക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: ട്രക്കിലേക്ക് മണ്ണുമാന്തി യന്ത്രം കയറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രവാസി സൂപ്പർവൈസർ കുറ്റക്കാരനാണെന്ന് ബഹ്റൈൻ കോടതി കണ്ടെത്തി. അറുപത് വയസ്സിലേറെ പ്രായമുള്ള പ്രതിക്ക് ഹൈ ക്രിമിനൽ കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കേസിൽ അപ്പീൽ നടപടികൾ തുടരുന്നതിനാൽ 100 ബഹ്‌റൈൻ ദിനാർ ജാമ്യത്തിൽ പ്രതിക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രതിക്ക്, മണ്ണുമാന്തി യന്ത്രം മറ്റൊരു കമ്പനിക്ക് കൈമാറാനായി ട്രക്കിൽ കയറ്റി അയക്കാനുള്ള ചുമതല മാത്രമാണ് നൽകിയിരുന്നത്. മണ്ണുമാന്തി യന്ത്രം മാറ്റേണ്ട സമയമായെന്ന് ഡ്രൈവറെ അറിയിക്കാൻ മാത്രമാണ് കമ്പനി ഉടമ പ്രതിയോട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി, മുൻപരിചയമോ പരിശീലനമോ ഇല്ലാതെ പ്രതി സ്വയം യന്ത്രത്തിന്റെ കൺട്രോൾ ക്യാബിനിൽ കയറുകയായിരുന്നു.

ട്രക്കിന്റെ പ്ലാറ്റ്‌ഫോം താഴ്ത്തിയ ശേഷം, യന്ത്രത്തിന്റെ ബക്കറ്റ് ഭാഗം മുകളിലേക്ക് കയറ്റാൻ ഡ്രൈവർ പ്രതിയുടെ സഹായം തേടി. ഈ സമയം യന്ത്രം കൃത്യമായി പ്രവർത്തിപ്പിക്കാൻ അറിയാതിരുന്ന പ്രതിക്ക് നിയന്ത്രണം നഷ്ടപ്പെടുകയും, മണ്ണുമാന്തി യന്ത്രത്തിന്റെ വലിയ ബക്കറ്റ് ഡ്രൈവറുടെ തലയിൽ ശക്തമായി ഇടിക്കുകയുമായിരുന്നു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ രക്തസ്രാവത്തെ തുടർന്ന് സംഭവസ്ഥലത്തു തന്നെ മരിച്ചു.

തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് അപകടം സംഭവിച്ചതെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ ഇൻസ്‌പെക്ഷൻ ആൻഡ് ഒക്കുപ്പേഷണൽ സേഫ്റ്റി ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തു. വേണ്ടത്ര തൊഴിൽ നൈപുധ്യമില്ലാതെ പ്രവർത്തിച്ചതിനും സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയായിരുന്നു.

article-image

ാീൈി്ി്്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed