എം.എ. യൂസഫലിക്കെതിരായ വ്യാജ പ്രചരണം: ഷാജൻ സ്കറിയക്കെതിരായ ഒരു കേസും പിൻവലിക്കില്ലെന്ന് ലുലു ഗ്രൂപ്പ്; നിയമപോരാട്ടവുമായി മുന്നോട്ട്


ശാരിക

ദുബൈ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരായ ഒരു കേസും പിൻവലിക്കില്ലെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ വ്യക്തമാക്കി. ഷാജൻ സ്കറിയയുടെ മാപ്പപേക്ഷയും ഖേദപ്രകടനവുമൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ തങ്ങൾക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിയമസംവിധാനത്തിലും ജുഡീഷ്യറിയിലും മാത്രമാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ദുബൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ ആരോപണം ഉന്നയിച്ച ഷാജൻ സ്കറിയക്കെതിരായ ഒരു കേസും മാപ്പ് പറഞ്ഞാലും പിൻവലിക്കില്ലെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ മാത്രമല്ല, വിവിധ ഇടങ്ങളിൽ കേസുകളുണ്ട്. ബ്രാൻഡിനോ ചെയർമാനോ എതിരായ ഒരു ചെറിയ വ്യാജ ആരോപണം പോലും അനുവദിക്കില്ലെന്നും അത്തരത്തിലുള്ള എല്ലാ കേസുകളും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കോടതിക്ക് പുറത്തുള്ള യാതൊരു ഒത്തുതീർപ്പും അനുവദിക്കില്ലെന്നും ലൈക്കും ക്ലിക്കും ഷെയറും ലക്ഷ്യമിട്ടാണ് ഇത്തരം ആരോപണങ്ങൾക്കും വ്യാജവാർത്തകൾക്കും പിന്നിലെന്നും അദ്ദേഹം വിമർശിച്ചു.

യൂസഫലിക്കെതിരായ വ്യാജ പ്രചരണത്തിൽ കഴിഞ്ഞ ദിവസം ഷാജൻ സ്കറിയ പരസ്യമായി മാപ്പുപറഞ്ഞിരുന്നു. താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കി പിൻവലിക്കുകയാണെന്നാണ് ഷാജൻ വിശദീകരണ വീഡിയോയിലൂടെ വ്യക്തമാക്കിയത്. യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടായിരുന്നു മുൻപ് വ്യാജ ആരോപണം ഉന്നയിച്ചിരുന്നത്.

2020 നവംബർ 21-നാണ് മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ യൂസഫലിക്കെതിരെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. എറണാകുളം സബ് കോടതിയിലാണ് അപകീർത്തിക്കേസ് നൽകിയത്. കൂടാതെ പരസ്യമായി മാപ്പ് പറയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഷാജൻ സ്കറിയ ത തന്റെ മാപ്പുപറച്ചിൽ വീഡിയോയിൽ അവകാശപ്പെട്ടത്.

article-image

ffsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed