ദു­ബൈ­ വി­മാ­നത്താ­വളത്തിൽ ട്രാ­ൻ­സി­റ്റ് യാ­ത്രക്കാ­ർ­ക്ക് വി­നോ­ദ സഞ്ചാ­ര പദ്ധതി­


ദുബൈ : യാത്രാ മധ്യേ ദുബൈയിലെത്തുന്ന യാത്രക്കാരുടെ സമയം വിനോദ സഞ്ചാരത്തിനുള്ള അവസരമാക്കി മാറ്റാൻ പദ്ധതിയുമായി ദുബൈ രാജ്യാന്തര വിമാനത്താവളം. നാലു മണിക്കൂറിലേറെ സമയമുള്ള യാത്രക്കാർക്കു നഗരത്തിന്റെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കും. നാലുമണിക്കൂറിൽ താഴെ സമയമുള്ളവർക്കു വിമാനത്താവളത്തിൽ വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ, നഗരത്തിന്റെ ദൃശ്യാനുഭവം ലഭ്യമാക്കാനുംപദ്ധതിയുണ്ട്. 

യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച 10 എക്സ് സംരംഭത്തോട് അനുബന്ധിച്ചാണു വിനോദസഞ്ചാരികളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താൻ സൗകര്യമൊരുങ്ങുന്നത്. രാജ്യാന്തര വിമാനത്താവളത്തിൽ 14.9 ദശലക്ഷം വിനോദ സഞ്ചാരികളാണു പ്രതിവർഷം എത്തുന്നത്. 2020ൽ 20 ദശലക്ഷമാകുമെന്നാണു പ്രതീക്ഷ. 46 ദശലക്ഷം ട്രാൻസിറ്റ് യാത്രക്കാരാണ് ഒരു വർഷം ദുബൈവിമാനത്താവളം വഴി കടന്നുപോകുന്നത്. 

ഇവരാരും ദുബൈ സന്ദർശിക്കുന്നില്ല. വിമാനത്താവളത്തിനുള്ളിൽ സാധാരണ ഷോപ്പിങ്ങിനും ഭക്ഷണ പാനീയങ്ങൾ വാങ്ങിക്കാനും മാത്രമാണ് ഇവർ സമയം ചെലവിടുന്നത്. ഒന്പതു ദിർഹമാണ് ശരാശരി ഒരു ട്രാൻസിറ്റ് യാത്രക്കാരൻ ദുബൈ വിമാനത്താവളത്തിൽ ചെലവാക്കുന്നത്. എന്നാൽ, 966 ദിർഹമാണ് ഒരു വിനോദ സഞ്ചാരി നഗരത്തിൽ ചെലവിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed