റൊണാൾഡോയെ മറികടന്ന് ശുഭ്മാൻ ഗിൽ: ലോകത്തിലെ വിപണി മൂല്യമുള്ള അത്‌ലറ്റുകളിൽ 13ആം സ്ഥാനം


ശാരിക

ഹൈദരാബാദ്: പ്രശസ്ത കായിക മാധ്യമ ഏജൻസിയായ 'സ്പോർട്സ് പ്രോ' പുറത്തുവിട്ട 2026-ലെ ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള 50 അത്‌ലറ്റുകളുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ 13-ാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ (14-ാം സ്ഥാനം) പിന്നിലാക്കിയാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. റാങ്കിങ്ങിലെ ആദ്യ 15 സ്ഥാനങ്ങളിൽ ഇടംപിടിച്ച ഏക ക്രിക്കറ്റ് താരവും ഗില്ലാണ്. താരങ്ങളുടെ നിലവിലെ ജനപ്രീതി, വളർച്ചാ നിരക്ക്,ഭാവിയിലെ വാണിജ്യ സാധ്യതകൾ എന്നിവ മുൻനിർത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

2023-ൽ ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ വെറും 23-ാം വയസ്സിൽ ഗിൽ 208 റൺസ് നേടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂർവ നേട്ടത്തിന് ഇതോടെ അദ്ദേഹം അർഹനായി. അന്ന് ഇന്ത്യ നേടിയ ആകെ റൺസിന്റെ പകുതിയിലധികവും ഗില്ലിന്റെ വകയായിരുന്നു (19 ഫോറുകളും 9 സിക്സറുകളും).ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിന് പുറമെ, 'സ്പൈഡർമാൻ: അക്രോസ് ദി സ്പൈഡർ-വേഴ്‌സ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി, പഞ്ചാബി പതിപ്പുകളിൽ സ്പൈഡർമാൻ കഥാപാത്രത്തിന് ശബ്ദം നൽകിയും ഗിൽ കൈയടി നേടി. ക്രിക്കറ്റ് പ്രേമികൾക്ക് പുറമെ സിനിമാ ആസ്വാദകരിലേക്കും അദ്ദേഹത്തിന്റെ ജനപ്രീതി എത്താൻ ഇത് കാരണമായി. കായിക ലോകത്തിനപ്പുറമുള്ള ഈ ബഹുമുഖ സ്വാധീനമാണ് ആഗോള തലത്തിൽ ശുഭ്മാൻ ഗില്ലിന്റെ ബ്രാൻഡ് മൂല്യം വലിയ തോതിൽ ഉയർത്തിയത്.

article-image

xgdfxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed