ഒമാൻ ദേശീയ ചിഹ്നങ്ങൾ അവഹേളിച്ചാൽ 3 വർഷം വരെ തടവ്; നിയമത്തിൽ നിർണായക ഭേദഗതിയുമായി ഒമാൻ ഭരണകൂടം


ശാരിക

മസ്‌കറ്റ്: ഒമാന്റെ ദേശീയ പതാക, ഔദ്യോഗിക ചിഹ്നം, ദേശീയ ഗാനം എന്നിവയുടെ സംരക്ഷണം ശക്തമാക്കുന്നതിനായി 2004-ലെ നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തി ഒമാൻ ഭരണകൂടം. രാജ്യത്തിന്റെ പരമാധികാര ചിഹ്നങ്ങളെ മാനിക്കാനും അവയുടെ അപമാനം തടയാനും ലക്ഷ്യമിട്ടാണ് നിയമത്തിൽ പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ദേശീയ ചിഹ്നങ്ങളെ മനഃപൂർവം അപമാനിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നത്. ദേശീയ പതാകയെയോ ഔദ്യോഗിക ചിഹ്നത്തെയോ അവഹേളിക്കുക, പതാക താഴ്ത്തുകയോ നശിപ്പിക്കുകയോ ചെയ്യുക, വിദ്വേഷം പ്രകടിപ്പിക്കുന്ന മറ്റ് പ്രവൃത്തികളിൽ ഏർപ്പെടുക എന്നിവ ചെയ്യുന്നവർക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കും.

ദേശീയ ഗാനത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും പതാകയുടെ ഔദ്യോഗിക മാനദണ്ഡങ്ങളിലും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഗാനത്തെ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ മാറ്റം വരുത്തുന്നതിലൂടെയോ അപമാനിക്കാൻ ശ്രമിച്ചാലും മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. പ്രവാസികൾ ഉൾപ്പെടെയുള്ളവർ റോയൽ ഡിക്രി പ്രകാരമുള്ള പുതിയ നിയമങ്ങൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്.

article-image

sdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed