പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം സിൽക്കിലേക്കും: 12 കോടിയുടെ പദ്ധതി ഫയലുകൾ പരിശോധിക്കാൻ വിദഗ്ധസംഘം


ഷീബ വിജയൻ


കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയുമായി ബന്ധപ്പെട്ട കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ ഇടപാടുകളിൽ സിൽക്ക് കേന്ദ്രീകരിച്ചും വിജിലൻസ് അന്വേഷണം ശക്തമാക്കുന്നു. പൊതുമേഖലാ സ്ഥാപനമായ സിൽക്ക് മുഖേനയാണ് കാർട്ടൺ ഇന്ത്യക്ക് കരാറുകൾ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് അന്വേഷണം സിൽക്കിലേക്കും വ്യാപിപ്പിക്കുന്നത്.

അഴിമതി ആരോപണം ഉയർന്ന ഘട്ടത്തിൽ പൊതുമേഖലാ സ്ഥാപനമായ സിൽക്കിനാണ് കരാർ നൽകിയതെന്നായിരുന്നു ജില്ലാ പഞ്ചായത്ത് അധികൃതരുടെ വാദം. കാർട്ടൺ ഇന്ത്യക്ക് ഉപകരാർ നൽകിയത് സിൽക്കാണ്. സിൽക്കിന് നൽകിയ കരാറുകളിൽ ഭൂരിഭാഗവും എങ്ങനെ കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ കൈവശം എത്തിയെന്നതിലും സിൽക്ക് അധികൃതരുടെ ഇടപെടലിനെക്കുറിച്ചും വിശദമായ അന്വേഷണത്തിനാണ് വിജിലൻസ് ഒരുങ്ങുന്നത്. അടുത്ത ദിവസംതന്നെ സിൽക്കിൽ വിശദമായ പരിശോധന നടത്താനാണ് വിജിലൻസ് നീക്കം.

article-image

dfssdfdfsdfsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed