ചെക്ക് ഓപ്പൺ സ്ക്വാഷ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ വേലവൻ സെന്തിൽകുമാർ
ശാരിക
പ്രേഗ്: ചെക്ക് ഓപ്പൺ 2026 സ്ക്വാഷ് ടൂർണമെന്റ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ വേലവൻ സെന്തിൽകുമാർ. പുരുഷ വിഭാഗം സിംഗിൾസിലാണ് താരം അഭിമാനാർഹമായ നേട്ടം കൈവരിച്ചത്.
സ്കോട്ട്ലൻഡിന്റെ ഗ്രെഗ് ലോബനെയാണ് ഫൈനലിൽ വേലവൻ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ 3-1 (13-11, 11-5, 8-11, 11-7) എന്ന സ്കോറിനാണ് ഇന്ത്യൻ താരം വിജയം കണ്ടത്. സെമിഫൈനലിൽ ഫ്രഞ്ച് താരം അഗസ്റ്റെ ഡുസൗർഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് (3-0: 11-7, 12-10, 11-1) തോൽപ്പിച്ചാണ് വേലവൻ ഫൈനലിലേക്ക് മുന്നേറിയത്.
േേി

