ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ബ്രിട്ടൻ സന്ദർശിക്കും


ശാരിക

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ബ്രിട്ടനിൽ ഔദ്യോഗിക സന്ദർശനം നടത്തും. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഒമാനും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമാണ് സന്ദർശനമെന്ന് റോയൽ കോർട്ട് ദിവാൻ അറിയിച്ചു.

സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണ സാധ്യതകളും ഇരുനേതാക്കളും ചർച്ച ചെയ്യും. കൂടാതെ, പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിലും അവർ ആശയവിനിമയം നടത്തുന്നതാണ്. സുൽത്താനൊപ്പം ഉന്നതതല ഔദ്യോഗിക സംഘവും ബ്രിട്ടനിലെത്തും.

article-image

േ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed