ഒമാൻ ദേശീയ ദിനം: ഒമാനിൽ നാല് ദിവസത്തെ തുടർച്ചയായ പൊതു അവധി പ്രഖ്യാപിച്ചു
ശാരിക
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ 56-ആമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് നാല് ദിവസത്തെ തുടർച്ചയായ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. നവംബർ 25, 26 തീയതികളിലാണ് ദേശീയ ദിന അവധി വരുന്നത്. ഇതിനുപുറമെ പതിവുപോലെയുള്ള വാരാന്ത്യ അവധിദിനങ്ങളായ വെള്ളി, ശനി ദിവസങ്ങൾ കൂടി ചേരുമ്പോഴാണ് ജീവനക്കാർക്ക് തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കുന്നത്.
പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ വാർഷിക പദ്ധതികളും ബിസിനസ്സ് കാര്യങ്ങളും മുൻകൂട്ടി കൃത്യമായി ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനാണ് ഈ വർഷം മുതൽ വർഷാദ്യത്തിൽ തന്നെ അവധിദിനങ്ങളുടെ മുഴുവൻ പട്ടികയും മന്ത്രിസഭ പുറത്തിറക്കിയത്. രാജ്യത്തിന്റെ ദേശീയ പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന വിവിധതരം ആഘോഷപരിപാടികളോടെയാണ് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ദേശീയ ദിനം വിപുലമായി കൊണ്ടാടാൻ ഒരുങ്ങുന്നത്.
gjg

