മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ
മസ്‌ക്കറ്റ് : രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ നിർമ്മാണം 97 ശതമാനം പൂർത്തിയായതായി ഗതാഗത −വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
പ്രതിവർഷം 20ദശലക്ഷം സഞ്ചാരികളെയാണ് പുതിയ ടെർമിനൽ ലക്ഷ്യമിടുന്നത്. ഭാവിയിൽ 48 ദശലക്ഷം സഞ്ചാരികളെ ഉൾക്കൊള്ളാനാകും വിധം വികസിപ്പിക്കാനും സാധിക്കും. 580000 ക്യുബിക് മീറ്റർ വിസ്തൃതിയാണ് പുതിയ ടെർമിനിലിനുള്ളത്.
വിവിധ വിമാനക്കന്പനികളുടെ ചെക്ക് ഇൻ കൗണ്ടർ ഒരേ സമയം പ്രവർത്തിപ്പിക്കാനും ഇവിടെ സൗകര്യമുണ്ട്. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിന് 82 റോയൽ ഒമാൻ പോലീസ് കൗണ്ടറും സജ്ജമാക്കും.

