ഉടമയ്ക്ക് തീ­വ്രവാ­ദബന്ധം : സ്വാകാര്യ ചാ­നലിന്റെ ലൈ­സൻ­സ് റദ്ദാ­ക്കി­


കുവൈത്ത് സിറ്റി : സ്വകാര്യ ചാനലായ "അൽ കൂത്ത്" ടെലിവിഷന്റെ ലൈസൻസ് റദ്ദാക്കി. ചാനൽ ഉടമകളിൽ ഒരാളായ ബാസിൽ അൽ ദഷ്‌തിക്ക് ലബനനിലെ ഹിസ്ബുല്ലയും ഇറാൻ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ആയുധങ്ങൾ വാങ്ങുന്നതിനും പരിശീലനങ്ങൾക്കും സംഭാവന നൽകിയെന്നതാണ് ദഷ്തിക്കെതിരായ കേസ്.

ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും വെറുതെവിട്ട കേസിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം ദഷ്തിയെ അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. അബ്ദലി ചാരക്കേസ് പ്രതികളുമായി ബന്ധപ്പെട്ട് ദഷ്തി പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം സോഷ്യൽകൾചറൽ സൊസൈറ്റി എന്ന സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കണമെന്ന് മുഹമ്മദ് അൽ മുതൈരി എം‌.പി സർക്കാരിനോട് ആവശ്യപ്പെട്ടു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed