ഉഴവൂർ വിജയന്റെ നിര്യാണത്തിൽ കല കുവൈത്ത് അനുശോചനം രേഖപ്പെടുത്തി
കുവൈത്ത് സിറ്റി : എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ ആകസ്മികമായ നിര്യാണത്തിൽ കേരള ആർട്ട്ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അനുശോചനം രേഖപ്പെടുത്തി.
ഇടതുപക്ഷത്തോടൊപ്പംചേർന്ന് ജന്മസിദ്ധമായ നർമ ബോധത്തോടെ വലതുപക്ഷത്തിന്റെ മൂല്യച്യുതികൾക്കെതിരെയും വർഗീയ ശക്തികൾക്കെതിരെയും പോരാടിയ ജനപക്ഷത്ത് നിലയുറപ്പിച്ച ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കല കുവൈത്ത് ആക്ടിംഗ് പ്രസിഡണ്ട് സണ്ണി സൈജേഷും ജനറൽ സെക്രട്ടറി ജെ. സജിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

