1152 ജോലി ഒഴിവുകളുടെ അറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം
                                                            ഷീബ വിജയൻ
മസ്കത്ത്: വിവിധ മന്ത്രാലയങ്ങളിലായി 1152 ജോലി ഒഴിവുകളുടെ അറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. ജനറൽ എജുക്കേഷൻ ഡിപ്ലോമ മുതൽ ബാച്ചിലേഴ്സ് ഡിഗ്രിവരെ യോഗ്യതയുള്ളവർക്കായാണ് ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ബിരുദധാരികൾക്കും പോസ്റ്റ് ജനറൽ എജുക്കേഷൻ ഡിപ്ലോമക്ക് മുകളിലുള്ളവർക്കുമായി 798 ഒഴിവും ജനറൽ എജുക്കേഷൻ ഡിപ്ലോമക്കാർക്കും അതിന് താഴെയുള്ളവർക്കുമായി 354 ഒഴിവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
svdfdff
												
										
																	