പച്ചക്കറി ഇറക്കുമതിക്ക് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാക്കി ഒമാൻ


ഷീബ വിജയൻ

മസ്‌കത്ത്: പച്ചക്കറി ഇറക്കുമതിക്ക് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാക്കിയതായി ഒമാൻ കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം അറിയിച്ചു. ലിസ്റ്റ് ചെയ്യപ്പെട്ട പച്ചക്കറികൾ ഒമാനിലെത്തുന്നതിന് മുമ്പ് തന്നെ ചരക്കുകൾ സംബന്ധിച്ച് ഇറക്കുമതി ചെയ്യുന്നവർ കാർഷിക ക്വാറന്റൈൻ വകുപ്പ് മുഖേന മുൻകൂർ രജിസ്റ്റർ ചെയ്യണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. മുൻകൂർ രജിസ്ട്രേഷൻ നടത്താതെയുള്ള ചരക്കുകൾ ഒമാനിലെ തുറമുഖങ്ങളിൽ സ്വീകരിക്കില്ലെന്നും, രജിസ്റ്റർ ചെയ്യാത്ത കയറ്റുമതിയിന്മേൽ മന്ത്രാലയത്തിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.


വെള്ളരിക്ക, തക്കാളി, കാപ്‌സിക്കം, ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, മുളക്, പാവൽ, ലറ്റ്യൂസ്, വഴുതന, സുക്കിനി, വെണ്ട, കാബേജ്, കാരറ്റ്, തണ്ണിമത്തൻ, ബീറ്റ്‌റൂട്ട്, കോളിഫ്ലവർ, ഷമാം, തേൻ, ഈത്തപ്പഴം തുടങ്ങിയ ഉൽപന്നങ്ങളാണ് ഉത്തരവിന് വിധേയമാകുന്നത്.

article-image

fgfgghd

You might also like

  • Straight Forward

Most Viewed